Testimony on Sehion Books
I am Sarojini. I am coming from Kottathara in Attappadi. My daughter was in hospital for the last 5 years. Fewer blood counts were her sickness. Since there was no progress in her treatments, the doctor advised to take her back home. He even informed us to prepare for her death! When I came out crying to the wayside with broken heart, an old lady came up to me and told about Sehion Retreat Centre at Thavalam. She also mentioned about the book: “The Power of the Name of Jesus,” and pacified me that if I pray with that book, my daughter will get healed. Thus, I came to Sehion and prayed. Then, Fr. Xavier Khan Vattayil announced that: ‘...if the book, ’Power of the Name of Jesus’ is placed on your head and pray, you will be healed...’ In deep faith, I brought home, one copy of that book. I am not literate to read Malayalam language. So, I placed that book on the head of my daughter, and wept and prayed calling, ‘Jesus!’... That night I had a dream. Ten priests similar to Fr. Xavier Khan Vattayil came up to me and told: ‘Your daughter is healed!;’ that, Jesus had healed her! Startled, when I jumped up from my bed, I could see only my daughter and none else! Miraculously, the next day, my daughter got up from her bed and ate food! She was cured completely! Now she does not have any sickness! Thousand and more thanks to Jesus...!
My name is Shaji, from Azhikode in Idukki district. The day I got the SEHION PRAYER BOOK, I found myself so enthusiastic to recite the prayers in that book. If I missed to recite the prayers any day, I used to feel that I had seriously forgotten something; and used to feel something blank in my mind. The prayers in this book had encouraged me to grow spiritually. While I lost my elder son missing for four days, I prayed the Divine Mercy Novena in this book; and, on the fifth day, my son returned home! Each prayer contained in this book had given me good experience. My faith has enhanced. Thank You, God...Praise You, God...Halleluiah! Halleluiah!
Riyamol Xavier is my name. I am from Kulayathoor, in Idukki district. I had the sickness of allergy and stomach ache whenever I eat beef. One night it so happened, that my skin got allergic and felt stomach pain. My Mummy gave me the book, ‘Lord of the Sick’, and asked me to recite the prayers in it. Also, she gave me the blessed water brought from Sehion, to drink. While I continued praying using that book, ‘Lord of the Sick,’ and while I drank the holy water from Sehion, I experienced as if washed with flowing water, and the allergy and ache stopped instantly! Thereafter, till this day, nothing has happened like allergy or stomach ache! Thank You, Jesus...Praise You, Jesus!
എന്റെ പേര് സരോജനി ഞാന്‍ അട്ടപ്പാടിയിലെ കോട്ടത്തറയില്‍ നിന്നും വരുന്നു. എന്റെ മകള്‍ 5 വര്‍ഷമായി ഹോസ്പിറ്റലിലായിരുന്നു. രക്തം ഇല്ലാത്ത അവസ്ഥയായിരുന്നു മകള്‍ക്ക്. ചികിത്സിച്ചിട്ടു ഫലമില്ലാത്തതിനാല്‍ വീട്ടില്‍ കൊണ്ടു പൊയ്ക്കോളാന്‍ ഡോക്ടര്‍ പറഞ്ഞു. മരണത്തിനുള്ള ഒരുക്കങ്ങള്‍ നോക്കാനും പറഞ്ഞു. തകര്‍ന്ന മനസോടെ ഞാന്‍ റോഡില്‍ വന്നിരുന്നു പൊട്ടിക്കരഞ്ഞപ്പോള്‍, ഒരു അമ്മച്ചി വന്ന് എന്നോട് താവളം സെഹിയോന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച് പറഞ്ഞു. മാത്രമല്ല " യേശു നാമത്തിന്റെ ശക്തി " എന്ന പുസ്തകത്തെക്കുറിച്ചും, അത് വെച്ചു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തി ലഭിക്കും എന്ന് പറഞ്ഞു. അങ്ങനെ സെഹിയോനില്‍ വന്നു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ വട്ടായിലച്ചന് പറഞ്ഞു " യേശു നാമത്തിന്റെ ശക്തി " എന്ന പുസ്തകം തലയില്‍ വെച്ചു പ്രാര്‍ത്ഥിച്ചാല്‍ രോഗ ശാന്തി ലഭിക്കുമെന്ന്. ഞാന്‍ വിശ്വാത്തോടെ പുസ്തകം വാങ്ങി വീട്ടില്‍ കൊണ്ടുപോയി, എനിക്ക് മലയാളം വായിക്കാനറിയില്ല. അതിനാല്‍, പുസ്തകം മകളുടെ തലയില്‍ വെച്ചു, യേശുവേ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു പ്രാര്‍ത്ഥിച്ചു. അന്നു രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു. വട്ടായിലച്ചനെപോലെ 10 പേര് വന്നു സ്വപ്നത്തില്‍ പറഞ്ഞു " നിന്റെ മകള്‍ രോഗ ശാന്തി പ്രാപിച്ചിരിക്കുന്നു". ഈശോ സുഖമാക്കിയിരിക്കുന്നു എന്ന്. ഞാന്‍ ഞെട്ടി എണീറ്റു നോക്കിയപ്പോള്‍ മകളെ അല്ലാതെ വേറെ ആരെയും കണ്ടില്ല. അത്ഭുതമെന്നു പറയട്ടെ പിറ്റേ ദിവസം രാവിലെ എന്റെ മകള്‍ എണീറ്റിരുന്നു ഭക്ഷണം കഴിച്ചു, പുര്‍ണ്ണ രോഗ ശാന്തി പ്രാപിച്ചു. ഇപ്പോള്‍ യാതൊരു കുഴപ്പവും ഇല്ല. യേശുവിന് ഒരായിരം നന്ദി.....
എന്റെ പേര് ഷാജി വീട് ഇടുക്കി ജില്ലയിലെ അഴിക്കോട്. സെഹിയോനിലെ പ്രാര്‍ത്ഥന പുസ്തകം എന്റെ കൈയില്‍ കിട്ടിയ അന്നു മുതല്‍ അതിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലാനായി ഭയങ്കര ആവേശമാണ്. ഒരു ദിവസമെകിലും അതിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയില്ലെങ്കില്‍ എന്തോ മറന്നപോലെയും, ഉറങ്ങാന്‍ കിടന്നാല്‍ മനസ്സില്‍ ഒരു ഭാഗം ശൂന്യതയുമാണ് തോന്നിയിരുന്നത്. ഇതിലെ പ്രാര്‍ത്ഥനകള്‍ എന്നെ ആത്മീയമായി വളരാന്‍ സഹായിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ മുത്തമകനെ 4 ദിവസം കാണാതായിട്ട് വിഷമിച്ച അവസ്ഥയില്‍ ഇതിലെ ദിവ്യകാരുന്ന്യ നൊവേന ചൊല്ലി ഞാന്‍ കാഴ്ച്ചവെച്ച്, അഞ്ചാം ദിവസം എന്റെ മകന് വീട്ടില്‍ തിരിച്ചെത്തി. ഈ പ്രാര്ത്ഥനപുസ്തകത്തിലെ ഓരോ പ്രാര്‍ത്ഥനക്കും എനിക്ക് അനുഭവമുണ്ടായി.എന്റെ വിശ്വാസം വര്‍ദ്ധിച്ചു. ദൈവമേ നന്ദി, ദൈവമേ സ്തുതി...ഹല്ലേല്ലുയ ഹല്ലേല്ലുയ
എന്റെ പേര് റിയ മോള് സേവ്യര്‍ വീട് ഇടുക്കി ജില്ലയിലെ കുളയാത്തൂര്. എനിക്ക് ബീഫ് കഴിച്ചാല്‍ ചൊറിഞ്ഞു തടിക്കുകയും വയറു വേദനയും വരുമായിരുന്നു.ഒരു തവണ രാത്രി ഇങ്ങനെ വയറുവേദനയുണ്ടാകുകയും ചൊറിഞ്ഞു തടിക്കുകയും ചെയ്തു. മമ്മി എനിക്ക് രോഗികളുടെ നാഥന് പുസ്തകം തന്ന് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.സെഹിയോനില്‍ നിന്നുള്ള വെഞ്ചരിച്ച വെള്ളം കുടിക്കാനും തന്നു. രോഗികളുടെ നാഥന് പുസ്തകം ഉപയോഗിച് പ്രാര്‍ത്ഥിക്കുകയും, വെള്ളം കുടിക്കുകയും ചെയ്തപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം ഒഴിച്ചു കഴുകുമ്പോള്‍ ഒഴുകുന്ന പോലെ ഒരു അനുഭവം ഉണ്ടാക്കുകയും തടിപ്പും,വയറുവേദനയും മാറുകയും ചെയ്തു. അതില്‍ പിന്നെ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. ഈശോയെ നന്ദി,ഈശോയെ സ്തുതി...